BATH MALAYALI COMMUNITY
BATH MALAYALI COMMUNITY
മലയാളികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ബാത്ത് മലയാളി കമ്യൂണിറ്റി (BMC),ഈ കൂട്ടായ്മയിലൂടെ മലയാളികളുടെ സര്‍ഗ വാസനയെ വളര്‍ത്തുവാനും പരിപോഷിപ്പിക്കാനും കഴിഞ്ഞ 6 വര്ഷത്തിനിടയില് മാതൃകാപരമായി പ്രവര്ത്തിക്കുന്ന ഏക ആധികാരിക സംഘടനയാണ്.
വീണ്ടുമൊരു പൊന്നോണം കൂടി വരവായ്....വറുതിയിലകപ്പെട്ട നാളുകള്‍ക്ക് വിട ചൊല്ലിക്കൊണ്ട് ആഘോഷത്തിന്റേയും ആര്‍മ്മാദത്തിന്റേയും പൊന്‍പ്രഭ വീശുന്ന പൊന്നോണത്തിന് ഇനി ഒരു മാസം കൂടി....പഞ്ഞ കര്‍ക്കിടകത്തിനു നാന്ദി കുറിച്ചു കൊണ്ട് ചിങ്ങമാസം വാതില്‍ക്കല്‍ എത്താന്‍ ഇനി നാളുകള്‍ മാത്രം... അല്ലലുകള്‍ക്കും കുന്നായ്മകള്‍ക്കും അവധി കൊടുത്തുകൊണ്ട് ഈ ഓണക്കാലം നമുക്കിവിടെ ബാത്ത് സിറ്റി ഫുട്ബോള്‍ ക്ലബ് മുറ്റത്ത് സെപ്റ്റംബര് 4നന് ഒരുമിച്ച് ആഘോഷിക്കാം....സമയം 11 മുതല്‍ വൈകുന്നേരം 5 വരെ ബാത്ത്ന്റെ നാനാഭാഗത്തുള്ള മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ഓണസ്മരണകള്‍ നമുക്കീ മുറ്റത്ത് പങ്ക് വെയ്ക്കാം....
കഴിഞ്ഞകാലങ്ങളിലേതിനു സമാനമായി ഇത്തവണയും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കായി ബാത്ത് മലയാളി കമ്യൂണിറ്റി പരിശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിരവധി മത്സരങ്ങള്‍ ഈ ഓണക്കാലത്ത് സംഘടിപ്പിക്കുന്നുണ്ട്. കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണംകളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്തല്‍, വടംവലി, പൂക്കളമത്സരം തുടങ്ങിയ പരമ്പരാഗത ഓണക്കാല മത്സരങ്ങളോടൊപ്പം നിരവധി പുതിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഓണ സദ്യ ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ പരിപാടികള്‍ ഗംഭീരമാവണമെന്നാണ് ആഗ്രഹം.
ഓണസദ്യ
കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള സദ്യവട്ടം ആദ്യമായി ഒരുക്കിതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. മലയാളം ഭാഷാകവിയായ തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാര്യാഗൃഹം.
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക് കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ. കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
ഓണസദ്യ
2005 മുതല്‍ ഓണം, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ പതിവായി ബാത്ത് കേന്ദ്രമായി ബാത്ത് മലയാളി കമ്യൂണിറ്റി (BMC) നടത്തിവരുന്നു. 2009 x mas photo's.(click here)
2009 ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ .(click here Video)
2009 ക്രിസ്മസ് .(click here Video)
2009 ക്രിസ്മസ് .(click here Video)